
മൂവാറ്റുപുഴ:
കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി മുൻപ്രസിഡൻ്റും - മർച്ചൻ് അസോസിയേഷൻ സ്ഥാപകസെക്രട്ടറിയും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക പ്രസിഡൻ്റുമായിരുന്ന സി.എം വർഗീസിന്റെ നിര്യാണത്തിൽ ലൈബ്രറി ഹാളിൽ അനുശോചന യോഗം ചേർന്നുചടങ്ങിന്അഡ്വ.ജേക്കബ്ജെ വട്ടക്കുഴി അധ്യക്ഷത വഹിച്ചുഡോ.ജോസ് അഗസ്സിൻ സ്വാഗതവും പി.ജെ മത്തായിഅനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.കെ.ജി രാധാകൃഷ്ണൻ , ജോസ് ജേക്കബ് , എം.ആർപ്രഭാകരൻ, ജോയി തോമസ്, ബിജു പാലക്കോട്ടിൽ, സണ്ണി പ്ലാത്തോട്ടം,ടോണിഷ് പുൽപറമ്പിൽ , ഗ്രേസി വർഗീസ്. കെ.കെ ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.8വർഷക്കാലം കല്ലൂർക്കാട് പഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കുന്നതിനും അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടി പ്രവർത്തിച്ച സി.എം വർഗീസിന് മികച്ച സാക്ഷരതാപ്രവർത്തകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
Comments
0 comment