
മൂവാറ്റുപുഴ:
സി പി ഐ (എം) മൂവാറ്റുപുഴ ഏരിയാ സമ്മേളനം അനുബന്ധ പരിപാടികൾക്ക് തുടക്കമായി. കുട്ടികളുടെ ചിത്രരചനാ മത്സരവും ക്വിസ് മത്സരവുമാണ് നടന്നത്.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങൾപ്രശസ്ത ചിത്രകാരനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ബിജി ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. പി ആർ മുരളീധരൻ, അഡ്വ.പി എം ഇസ്മായിൽ, കെ പി രാമചന്ദ്രൻ, സിനിമ മിമിക്രി കലാകാരന്മാരായ മുഹമ്മ പ്രസാദ്, മുഹമ്മ പ്രദീപ് , സജി ജോർജ്, സി ആർ ജനാർദനൻ, കുമാർ കെ മുടവൂർ, സി എൻ കുഞ്ഞുമോൾ, കെ കെ ചന്ദ്രൻ, സഫ്ന കെ എസ് എന്നിവർ സംസാരിച്ചു. പ്രീജിത് ഒ കുമാർ ക്വിസ് മത്സരം നയിച്ചു.
Comments
0 comment