
സിപിഐഎം മൂവാറ്റുപുഴ ഏരിയസമ്മേളനത്തിന്റെ ഭാഗമായി തിങ്കൾ വൈകിട്ട് 5 മണി മുതൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽനഗരവികസനം സാധ്യതകളും, വെല്ലുവിളികളുംഎന്ന വിഷയത്തിൽ നടക്കുന്ന സെമിനാർകൊച്ചി മേയർ എം. അനിൽകുമാർഉദ്ഘാടനം ചെയ്യും. നഗരവികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്1. റോഡ് ഗതാഗതവും പാർക്കിംഗും2. ശബരി റയിൽപാത3. ടൂറിസം സർക്യൂട്ട്4. മാലിന്യ സംസ്കരണവും മൂവാറ്റുപുഴ ആറും5. ഇൻഡസ്ട്രിയൽ ഹബ്ബ്6. അടിസ്ഥാന സൗകര്യ വികസനം.വിഷയാവതരണം നടത്തുന്നത് അഡ്വ. വി.എം.സുനിൽ (റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയർ)ജോസഫ് വാഴയ്ക്കൻ മുൻ എം.എൽ.എ, ജോണി നെല്ലൂർ മുൻ എം.എൽ.എ, ബാബു പോൾ മുൻ എം.എൽ.എ, എൽദോ എബ്രാഹം മുൻ എം.എൽ.എ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജ്മൽ ചക്കുങ്ങൽ, എംഡി എപ്രസിഡന്റ് രാജേഷ് മാത്യു, ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൽ, മേളാ പ്രസിഡൻ്റ് എസ്. മോഹൻദാസ്, ശ്രീമൂലം ക്ലബ്ബ് പ്രസിഡൻ്റ് തോമസ് പാറയ്ക്കൽ, ബിൽഡേഷ്സ് അസോസിയേഷൻ പ്രസിസന്റ് ജോർഡി അബ്രാഹം തുടങ്ങിയവർ പങ്കെടുക്കും.
Comments
0 comment