മൂവാറ്റുപുഴ:
സിപിഐഎം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനത്തിന് ഏരിയാ കമ്മിറ്റി അംഗം സജി ജോർജ് അധ്യക്ഷത വഹിച്ചു. ഇന്നലെ രാവിലെ സമ്മേളനത്തോടനുബന്ധിച്ച് പൊതുചർച്ച നടന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അനീഷ് എം മാത്യുവിനെ ഏരിയാസെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പട്ടണത്തിൽ പരേഡും റാലിയും നടക്കും. മുനിസിപ്പൽ ടൗൺ ഹാളിൽ ചേരുന്ന പൊതുസമ്മേളനം പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേള നടക്കും
Comments
0 comment