
മൂവാറ്റുപുഴ:
സിപിഐഎംഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി സിഐടിയു ഏരിയ കമ്മിറ്റിമൂവാറ്റുപുഴയിൽസെമിനാർ നടത്തി.'സാമ്പത്തിക നയങ്ങൾ 'തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ'എന്ന വിഷയത്തിൽ നടന്ന സെമിനാർസിഐടിയു ദേശീയ സെക്രട്ടറി ദീപ കെരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്ഏരിയാ പ്രസിഡന്റ് എം.എ സഹീർഅധ്യക്ഷനായി. സിഐടിയു ജില്ല സെക്രട്ടറി പി ആർ മുരളീധരൻ, ജില്ല വൈസ് പ്രസിഡന്റ് പി എസ് മോഹനൻ, ഏരിയ സെക്രട്ടറി സി കെ സോമൻ , സിപിഐ എം ജില്ലാ കമ്മിറ്റി അംഗംപി എം ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രൻ, സജി ജോർജ് , ആർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു.
Comments
0 comment