
മൂവാറ്റുപുഴ:
സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടിയായ വനിതാ സംഗമംനാളെ(ഡിസംബർ 4) വൈകിട്ട് 3 മണിക്ക് വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ ആർ വിജയസംഗമം ഉദ്ഘാടനം ചെയ്യും.സാമൂഹിക -ചലച്ചിത്ര പ്രവർത്തക ഗായത്രി വർഷ മുഖ്യാതിഥിയായി പങ്കെടുക്കും.സംഗമത്തിൽ ഏരിയഅതിർത്തിയിലെ പ്രതിഭകളായ വനിതകളെ ആദരിക്കും.
Comments
0 comment