
സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടിയായകാർഷിക സെമിനാർ നാളെ( ഡിസംബർ 3) വൈകിട്ട് 4 മണിക്ക് വാഴക്കുളത്തെ കൃഷിഭവൻ ഓഡിറ്റോറിയത്തിൽ നടക്കും "കാർഷികമേഖലയിലെ മുരടിപ്പും നവഉദാരവത്ക്കരണവും "എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ പ്രൊഫ. സി രവീന്ദ്രനാഥ് (.മുൻ വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം ചെയ്യും .കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മയിൽ ,ഇൻഫോം സംസ്ഥാന പ്രസിഡൻ്റ് ജോസ് എടപ്പാട്ട് കിസാൻ സഭ ജില്ലാ പ്രസിഡൻറ് ഇ കെ ശിവൻ, പൈനാപ്പിൾ ഗ്രോവേസ് അസോസിയേഷൻ ഭാരവാഹി ബേബി പെടിക്കാട്ടുകുന്നേൽ, റിട്ട കൃഷി ഓഫീസർ മാർട്ടിൻ തോമസ് , സംഘാടകസമിതി സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.സെമിനാറിൽ മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും ആ ദരിക്കും. ഒപ്പം മികച്ച പൈനാപ്പിൾ കർഷകനെയും ആദരിക്കും.ഡിസംബർ 13 മുതൽ 16 വരെയാണ് ഏരിയസമ്മേളനം നടക്കുന്നത്.
Comments
0 comment