
സിപിഐഎംമൂവാറ്റുപുഴ ഏരിയ സമ്മേളന അനുബന്ധ പരിപാടികൾ നവംബർ 30 ശനിയാഴ്ച തുടങ്ങും.നവംബർ 30 രാവിലെ 10 മുതൽമൂവാറ്റുപുഴ അർബൻ ബാങ്ക്ഓഡിറ്റോറിയത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്‌എസ് വിഭാഗം കുട്ടികൾക്കായിചിത്ര രചനാ മത്സരങ്ങൾ, ക്വിസ് മത്സരവും നടക്കും. ചിത്രകാരൻ ബിജി ഭാസ്കർ ഉദ്ഘാടനം ചെയ്യും. ഡിസംബർ 1ഞായർ രാവിലെ ഒമ്പതിന് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്ടൂർണമെന്റ് നടക്കും.ഡിസംബർ മൂന്നിന് വാഴക്കുളത്ത് കാർഷിക സെമിനാർ നടക്കും. പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഡിസംബർ നാലിന് വൈകിട്ട് മൂന്നിന് വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ വനിതാസംഗമം ചേരും. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയഉദ്ഘാടനം ചെയ്യും.സാമൂഹിക ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഗായത്രി വർഷ മുഖ്യ അതിഥിയായി എത്തുംഡിസംബർ അഞ്ചിന്വൈകിട്ട് അഞ്ചിന് മാറാടിയിൽ യുവജന സെമിനാർ നടക്കും. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ വി.വി വസീഫ്പരിപാടിഫ് ഉദ്ഘാടനം ചെയ്യും.ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ സാമ്പത്തിക നയങ്ങളും'തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ'എന്ന .വിഷയത്തിൽ സെമിനാർ നടക്കും സിഐടിയു ദേശീയ സെക്രട്ടറി കെചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ഡിസംബർ ആറിന് വൈകിട്ട് ഏഴിന് ആവോലിയിൽ വടംവലി മത്സരം നടക്കും.ഡിസംബർ എട്ടിന് രാവിലെ മുളവൂരിൽ രക്തദാന ക്യാമ്പ് നടക്കുംഡിസംബർ എട്ടിന് വൈകിട്ട് നാലിന് മൂവാറ്റുപുഴ ടൗൺ ഹാളിൽ പഞ്ചഗുസ്തി മത്സരം നടക്കുംഡിസംബർ10ന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ 'നഗരവികസനം സാധ്യതകളുംവെല്ലുവിളികളും എന്ന' വിഷയത്തിൽ സെമിനാർ നടക്കുംഡിസംബർ 11 ന് രാവിലെ10ന്ടൗൺഹാൾ ഗ്രൗണ്ടിൽ കലാപരിപാടികൾ, നാടൻപാട്ട് മത്സരം,വിപ്ലവ ഗാന മത്സരം. വൈകിട്ട് അഞ്ചിന്കൈകൊട്ടികളി. ഡിസംബർ12 ന് രാവിലെ എട്ടിന് മാറാടിയിൽമെഗാ മെഡിയ്ക്കൽ ക്യാമ്പ് ഡോ.ജോജോസഫ് ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഭാഗമായിഡിസംബർ എട്ടിന് പതാകദിനം ആചരിയ്ക്കും.പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകൾ,ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിലും പതാക ഉയർത്തും. ഡിസംബർ13ന് പതാക - കൊടിമര ജാഥകൾ നടക്കും.ഡിസംബർ 14, 15പ്രതിനിധി സമ്മേളനം ചേരും.ഡിസംബർ16ന് വൈകിട്ട് നാലിന് റെഡ് വളന്റിയർ മാർച്ച്, ബഹുജന റാലിയുംപൊതുസമ്മേളനവും നടക്കുംപൊതുസമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി എ മുഹമ്മദ്റിയാസ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗർ (മേള ഓഡിറ്റോറിയം)റെഡ് വോളണ്ടിയർ മാർച്ചും ബഹുജന റാലിയും കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും.പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗർ (മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ട് )
Comments
0 comment