
മൂവാറ്റുപുഴഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘംരൂപീകരിച്ചു. ഡിസംബർ14 മുതൽ 16 വരെ സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനംനടക്കും. ഏരിയയിൽ 166 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയായി. മൂവാറ്റുപുഴ ഉല്ലാപ്പിള്ളി ക്വീൻസ് ഓഡിറ്റോറിയത്തിലാണ് (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം നടക്കുന്നത്.മൂവാറ്റുപുഴ നഗരത്തിൽ പ്രകടനവും മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ (സീതാറാം യെച്ചൂരി നഗർ)പൊതുസമ്മേളനം നടക്കും.സ്വാഗത സംഘ രൂപീകരണ യോഗം സിപിഐഎം ജില്ല കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗംസി.കെ സോമൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്,എം.എ സഹീർഎന്നിവർ സംസാരിച്ചു.501അംഗ സ്വാഗതസംഘവും125അംഗ എക്സിക്യൂട്ടീവ്കമ്മിറ്റിയേയും തിരഞ്ഞെടുത്തു.ഭാരവാഹികൾ: ഗോപി കോട്ടമുറിയ്ക്കൽ, പി.ആർ മുരളീധരൻ (രക്ഷാധികാരികൾ), പി.എം ഇസ്മയിൽ (ചെയർമാൻ), കെ.പി രാമചന്ദ്രൻ (കൺവീനർ)
Comments
0 comment