
സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി വാളകത്ത് സംഘടിപ്പിച്ചവനിതാ സംഗമം അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ ആർ വിജയഉദ്ഘാടനം ചെയ്തു.വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സംഗമത്തിൽ അഖിലേന്ത്യജനാധിപത്യ മഹിളാ അസോസിയേഷൻഏരിയ സെക്രട്ടറി ഷാലി ജെയിൻഅദ്ധ്യക്ഷയായി.സിപിഐഎം കെ പി രാമചന്ദ്രൻ, മഹി അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി നിഷ,സീനത്ത് മീരാൻ, മേരി ജോർജ്, വാളകം വില്ലേജ് സെക്രട്ടറി സുജാത സതീശൻ, പ്രസിഡൻ്റ് രേഖ വിനോദ്, സംഗമം സംഘാടക സമിതി ചെയർമാൻ പി എ രാജു എന്നിവർ സംസാരിച്ചു.സംസ്ഥാന ഭരണഭാഷ പുരസ്കാരം നേടിയ സിന്ധു ഉല്ലാസ്, ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ ഫെസി മോട്ടി, പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.സമിത അലി, എംജി യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കാശ്മീര ലാലു എന്നി വിവിധ മേഖലകളില വനിതകളെ പ്രതിഭകളായ സംഗമത്തിൽ ആദരിച്ചു.
Comments
0 comment