മൂവാറ്റുപുഴ:
'കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സി പി ഐ എം വാളകം ലോക്കൽ സമ്മേളനത്തിന് സമാപനം കുറിച്ചു. വാളകം പഞ്ചായത്തിലെ ഇത് വരെ പൂർത്തീകരിക്കാത്ത പൊതുശ്മശാന നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് വാളകത്ത് നടന്ന സമ്മേളനത്തിൽ സൂചിപ്പിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ.വി ഏലിയാസ് ഉദ്ഘാടനം ചെയ്തു.ബാബു ഐസക്, എം.റോബ്സൺ, ലീലാ ബാബു, ജമന്തിമദനൻ എന്നിവർ പ്രസീഡിയം സമ്മേളനത്തിൽ പങ്കെടുത്തു.പി.എ രാജുവിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമാപന പൊതുസമ്മേളനം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്തു.പി.എ രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി കെ.പി രാമചന്ദ്രൻ, കെ.വി ഏലിയാസ്, സാബു ജോസഫ് ,ടി.എം ജോയി, പി.എം മദനൻ എന്നിവർ സംസാരിച്ചു.
Comments
0 comment