മൂവാറ്റുപുഴ:
കല്ലൂർക്കാട് വെള്ളാരംകല്ല് യു .പി സ്ക്കൂളിന് സമീപം ഇന്ന് രാവിലെ സ്കൂട്ടർ ഇടിച്ച് വൃദ്ധക്ക്പരിക്ക്. കലൂർ ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ സ്കൂട്ടർ തൊഴിലുറപ്പ്ജോലിക്ക് എത്തിയ തണ്ടയിൽ വീട്ടിൽ മേരി (75)റോഡ് മുറിച്ചുകിടക്കുമ്പോൾ വേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് വീഴ്ത്തുകയും സ്കൂട്ടറിൻ്റെ മുന്നിലെ ചക്രത്തിൽ വൃദ്ധയുടെ വസ്ത്രം കയറി നിലത്ത് വീഴുകയും ചെയ്തു.പരിക്കുകളോടെ വൃദ്ധയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Comments
0 comment