
മാധ്യമ പ്രവർത്തകരുടെ ദേശീയ ട്രേഡ് യൂണിയനായ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റിൻ്റെ (ഐ.എഫ്.ഡബ്ല്യു.ജെ) സംസ്ഥാനതല മെംബർഷിപ്പ് ക്യാംപയിൻ കൊട്ടാരക്കര പ്രസ്സ് ക്ലബ്ബിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.മുൻ കാലങ്ങളിൽ പത്രപ്രവർത്തകർക്ക് ഉണ്ടായിരുന്ന എല്ലാ പ്രിവിലേജസും തിരികെ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടന വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വർക്കിംങ് പ്രസിഡൻ്റ് എ.പി.ജി നൻ മുഖ്യപ്രഭാഷണം ചെയ്തു. രാജേഷ് വി.പിള്ള, കുരീപ്പുഴ ഷാ നവാസ്, കോട്ടയം പത്മകുമാർ, മണിയാർ വിജയൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എ.പി. ജീനൻ (പ്രസിഡൻ്റ്), ചെമ്പകശ്ശേരി ചന്ദ്രബാബു (വൈസ് പ്രസിഡൻ്റ്), ഷെമീർ പെരുമറ്റം (ജനറൽ സെക്രട്ടറി), എ.അബുബക്കർ (ട്രഷറർ), ബാദുഷ തെക്കൻ സ്റ്റാർ (സെക്രട്ടറി), രാജൻ വി.പൊഴിയൂർ, നിബിൻ, പോളി വടക്കൻ, മെഹമൂദഎന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Comments
0 comment