
സർക്കാർ ജീവനക്കാർക്കായി സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറും, സാഹിത്യകാരിയുമായ സിന്ധു. പി. ബി (സിന്ധു ഉല്ലാസി ) ന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.മൂവാറ്റുപുഴ സ്വദേശിനിയായ സിന്ധു മഴയിലേക്ക് തുറക്കുന്ന ജാലകം, വെയിൽ എഴുതിയ ചിത്രങ്ങൾ, ഒടുവിലത്തെ വളവ്, എന്ന കവിതാ സമാഹാരങ്ങളും തനിയെ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം, വനിതാ സാഹിതി, സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെ സജീവ പ്രവർത്തകയാണ്. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പി. എ ടു ഡി ഇ ഓ ആയ ഉല്ലാസ് ചാരുതയുടെ ഭാര്യയാണ്.മെക്കാനിക്കൽ എൻജിനീയർമാരായ അഭിരാംവിനായക്, ആദിത്യ വിനായക് എന്നിവർ മക്കളാണ്
Comments
0 comment