menu
സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് - മന്ത്രി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് - മന്ത്രി ശിവൻകുട്ടി
0
189
views
ചെമ്പകശ്ശേരി ചന്ദ്രബാബു )- 2024 ലെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി .പുതുക്കിയ മാനുവൽ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു

 കായിക മേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് കായിക മേള അറിയപ്പെടുക - എല്ലാ ഇനങ്ങളും ഒരു സ്ഥലത്ത് വച്ച് തന്നെയായിരിക്കുമെന്നും നാലു വർഷത്തിലൊരിക്കലായിരിക്കും സ്കൂൾ ഒളിമ്പിക്സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്സ് എന്ന നിലയിൽ പ്രൗഢഗംഭീരമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യൽ സ്കൂൾ കലോത്സവം സെപ്റ്റംബർ 25, 26, 27 തീയതികളിൽ കണ്ണൂരിൽ വച്ചും ശാസ്ത്രമേള നവംബർ 14, 15, 16 തീയതികളിൽ ആലപ്പുഴയിലും നടക്കും. ദിശ എക്സ്പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശ്ശൂരിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടിയാണ് മുൻകൂട്ടി തീയതികൾ പ്രഖ്യാപിച്ചതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations