
സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നമായതക്കുടുവിന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആവേശ്വജ്ജ്വല സ്വീകരണം.കിഴക്കന്‍ താലൂക്കുകളായ പിറവം,മൂവാറ്റുപുഴ,കുന്നത്തുനാട് എന്നിവിടങ്ങളിലെ വിവിധ മത്സരകേന്ദ്രങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ചെണ്ടയുടെയുംമറ്റ് വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ എംപിമാരുടെയും,എംഎല്‍എമാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.വിവിധ പഞ്ചായത്തുകളില്‍ സ്വീകരണസമ്മേളന ങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റുമാര്‍ ഉദ്‌ഘാടനം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തിൽ നടന്ന പരിപാടി സുജിത്ത് ബേബിയും പൈങ്ങോടൂരില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജിജിഷിജിയും ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന - ദേശീയ തലങ്ങളില്‍ മികവ് തെളിയിച്ച കായിക പ്രതിഭകളെ ചടങ്ങുകളില്‍ ആദരിച്ചു..വിവിധഇടങ്ങളില്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡെല്‍സി ലൂക്കാച്ചന്‍,സന്തോഷ് ജോര്‍ജ്, നൈസ്എല്‍ദോ,അധ്യാപകരായ ഷാബു കുര്യാക്കോസ്,എം.കെ.ബിജു,ജോൺസണ്‍ ജോസഫ്,ജോമോന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments
0 comment