menu
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.), ജി.എസ്.ടി ഇന്റലിജൻസ് കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.), ജി.എസ്.ടി ഇന്റലിജൻസ് കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു.
0
342
views
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.), ജി.എസ്.ടി ഇന്റലിജൻസ് കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു.

സഭ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ  ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ ഉൾപ്പടെ 3 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും,. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ ഉള്‍പ്പെട്ടെ ആറോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. 

സർക്കാർ അനുകൂല സർവ്വീസ് സംഘടന നേതാക്കളുടെ ആശീർവാദത്തോടെ ജി.എസ്.ടി വകുപ്പിൽ പ്രതിപക്ഷ സർവ്വീസ് സംഘടന നേതാക്കളെ തീർത്തും അപഹാസ്യമായി അടിച്ചമർത്തുന്നത്, കൈയും കെട്ടി നോക്കി നിൽക്കില്ലന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം അബ്ദുൾ മജീദ് മുന്നറിയിപ്പു നൽകി 

ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

യാഥാർഥ്യ ബോധത്തോടെയുള്ള വർത്തകൾ ,വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം നല്‍കുകയും ചെയ്ത സര്‍വീസ് സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്തത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഷറഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉപരോധ സമരത്തിന് അധ്യക്ഷത വഹിച്ചു. എസ്.ഇ.യു.സംസ്ഥാന

ജനറൽ സെക്രട്ടറി അമീർ കോടുർ ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട്, മുസ്ലിം ലീഗ് നേതാക്കളായ പി.കെ ജലീൽ , കൊച്ചു മൈതീൻ, എൻ ജി. ഒ.അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്, അസോസിയേഷൻ നേതാവ് ബേസിൽ ജോസഫ് , എസ്.ഇ.യു സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ജില്ലാ പ്രസിഡന്റ് പി.എം നൗഷാദ് സെക്രട്ടറി പി.എം. റയീസ്, ട്രഷറർ എ.കെ ജമാൽ തുടങ്ങിയവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations