
രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് സുരക്ഷാ വാരാചരണത്തിന് സമാപിച്ചു.വാരാചരണസമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു.രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്സ് റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി എസ് സി എസ് എം എസ് റോഡ് സേഫ്റ്റി ഇൻസ്റിറ്റ്യൂട്ട്, കൂട്ടുകാരൻ ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷിത് മാർഗ് എന്ന റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് വാരാചരണം സംഘടിപ്പിച്ചത്.സമാപനത്തോട് അനുബന്ധിച്ച് സ്കൂളിലെ സ്പോർട്ട്സ് ക്ലബ്ബുമായി സഹകരിച്ച് ബോധവത്ക്കരണ പെനാൽറ്റി ഷൂട്ട് ഔട്ട് നടത്തി.ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ കുട്ടികളും അധ്യാപകരും പങ്കാളികളായി. പി ടി എ വൈസ് പ്രസിഡൻറ് ജോ മാത്യുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് എം എൻ പ്രസീത,കായിക അധ്യാപകൻ ഷൈജി കെ ജേക്കബ്,പദ്ധതി കോ ഓർഡിനേറ്റർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ എന്നിവർ പ്രസംഗിച്ചു.വാരാചരണത്തിൻ്റെ ഭാഗമായി പെയിൻ്റത്തോൺ,ബോധവത്ക്കരണ ക്ലാസ്സ്, ഇൻറലക്ച്വൽ മാരത്തോൺ,പ്രതിജ്ഞ,പ്രസംഗ,ചിത്രരചന,കവിത,കഥാ രചനാമത്സരങ്ങൾ,കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കാൻ പരിശീലനം,കൂട്ട ഓട്ടം തുടങ്ങി വിവിധ പരിപാടികൾ നടത്തി.
Comments
0 comment