കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആൺകുട്ടികൾക്കുള്ള വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച സ്വാതിക്ക് സന്ദീപിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു .കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീന്തിക്കടന്നാണ് 7 വയസുകാരൻ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിന് ഉടമയായത്. രാവിലെ 8.40 ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നിന്ന് ആരംഭിച്ച നീന്തൽ ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിലാണ് അവസാനിച്ചത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിലെ നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായൽ നീന്തിക്കയറിയത് . യോഗത്തിൽ ലീന,ഫാ. അരുൺ മുണ്ടോലിക്കൽ, ക്രിസ് അന്ന ജോമോൻ,ഫാ. ജോർജ് പൊട്ടയ്ക്കൽ,ഫാ. ജിൻസ് പുളിയ്ക്കൽ,ഡോ. ഷിബു വർഗീസ്, ദിവ്യ എൽദോസ്,ബേസിൽ ജിബി,മരിയ എൽദോസ് എന്നിവർ പങ്കെടുത്തു.കോതമംഗലം ക്രിസ്തു ജ്യോതി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ടുകുടിയിൽ സന്ദീപ് ജി നായരുടെയും അഞ്ജലി സന്ദീപിന്റെയും മകനാണ് .
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച സ്വാതിക്ക് സന്ദീപിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു .
Comments
0 comment