വാഴപ്പിള്ളി ബ്ലോക്ക് ജംഗ്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍നിന്ന് വീണാണ് മുടവൂര്‍ പാറയില്‍ രാജീവന്റെ മകന്‍ അര്‍ജുന് പരിക്കേറ്റത്. സ്വാകാര്യ ബസിന്റെ അമിതവേഗതയും മത്സരഓട്ടവും അവസനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാര്‍ക്കാരെ തിളച്ചചായ കുടുപ്പിച്ചത്.
ചൂടുചായ പൂര്‍ണമായും ഊതി കുടിച്ചതിനു ശേഷം മാത്രമേ ബസ് പോകാന്‍ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രതിഷേധത്തിനിടയില്‍ പോലീസ് ഇടപെടുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാതെ വരികയും ചെയ്തതോടെ ബസ് ജീവനക്കാര്‍ ചായ കുടിക്കുവാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മത്സരഓട്ടം നടത്തുന്ന എല്ലാ ബസ് ജീവനക്കാര്‍ക്കും ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഡിവൈഎഫ്ഐ ഇത്തരത്തിലുള്ള പ്രതിഷേധം നടത്തിയതെന്ന് ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്‍, സെക്രട്ടറി ഫെബിന്‍ പി മൂസ, ജോയിന്റ് സെക്രട്ടറി അനീഷ് കെ.കെ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.
Comments
0 comment