പീരുമേട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കെ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉല്ലാസയാത്രയിൽ. കേരളത്തിന്റെ പതിനാലു ജില്ലകളിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങൾ ജില്ലാ ഭരണാധികാരികൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്
തെരഞ്ഞെടുപ്പ് അവലോകനം നടത്താനും സ്ഥാനാത്ഥികളും പാർട്ടികളും ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ ( ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവർ എന്താണ് ചെയ്യുന്നത് എന്ന് നമുക്ക് അറിയില്ല. ഇന്ന് വെകുന്നേരം 5.30 ഓടെ പരുന്തുംപാറയിൽ നിന്നുള്ള ദൃശ്യമാണ് ഇത്. പരുന്തുംപാറ ഇടുക്കിയിലെ പീരുമേട് പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെയാണ് രണ്ട് നിരീക്ഷകരുടെ വാഹനം മണിക്കൂറുകളായി പാർക്ക് ചെയ്തിരിക്കുന്നത്. ഒപ്പം ഇവർക്ക് അകമ്പടിയായി വന്ന തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇവരോടൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കോടി കണക്കിന് രൂപയാണ് ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്.
Comments
0 comment