രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ ബേബിമാത്യു സോമതീരം അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. മികച്ച സാമൂഹ്യ ക്ഷേമ റിപ്പോർട്ടിംഗിനുള്ള പുരസ്കാരം മംഗളം റിപ്പോർട്ടർ അയ്യൂബ് ഖാൻ മന്ത്രി രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഏറ്റുവാങ്ങി. മംഗളത്തിലെഴുതിയ - ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫീസുകൾ - എന്ന റിപ്പോർട്ടിനാണ് പുരസ്കാരം ലഭിച്ചത്.
മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കേരള കൗമുദി അസ്സോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് ഏറ്റുവാങ്ങി. മനോരമ ചീഫ് റിപ്പോർട്ടർ എ. വി. രാജേഷ്, ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ഫോട്ടോഗ്രഫർ
വിൻസന്റ് പുളിക്കൽ, ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ആർ. ഹേമലത , സുപ്രഭാതം കൊച്ചി യൂണിറ്റിലെ സുനിഅൽഹാദി , വെള്ളിനക്ഷത്രത്തിലെ ജി.വി അരുൺകുമാർ, 24 ചാനലിലെ ദീപക് ധർമ്മടം , ജയ് ഹിന്ദ് ടിവിയിലെ ജോയ് നായർ, കൊച്ചി മനോരമ ന്യൂസിലെ ദിനു പ്രകാശ്, കെെരളി ടി വി യിലെ ബിച്ചു പൂവച്ചൽ , അമൃത ടിവിയിലെ അഖിലകൃഷ്ണൻ, ദൂരദർശനിലെ സരിത റാം, ജീവൻ ടി വി യിലെ ആർ. ബെവിൻ സാം, ജനം ടിവിയിലെ ജിതേഷ് സേതു, മീഡിയവണ്ണിലെ മുഹമ്മദ് ആഷിഖ്, എസിവി ന്യൂസിലെ അജിത് കുമാർ , ഓൺലൈൻ മാധ്യമങ്ങളിലെ ശശിശേഖർ, അഭിജിത് ജയൻ , സരുൺ നായർ ,
രജനീഷ് വി ആർ, ഹരിശങ്കർ എസ് വിശ്വനാഥൻ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂർ, പ്രസിഡണ്ട് ബി.മോഹനചന്ദ്രൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ
ഡോ. എം. ആർ. തമ്പാൻ, റിട്ട. സ്പെഷ്യൽ സെക്രട്ടറി കെ സുദർശനൻ, ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് ഡോ. പ്രഭാകരൻ പയ്യാടക്കൻ, കൺവീനർ രാധാകൃഷ്ണൻ കറുകപിള്ളി,ജോയിൻറ് സെക്രട്ടറി
ശശിഫോക്കസ്, രഷ്മി ആർ ഊറ്ററ,ദിവ്യ വെെദേഹി എന്നിവർ പങ്കെടുത്തു.
Comments
0 comment