പിറവം : തിരുമാറാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ ഓണച്ചന്ത. തിരുമാറാടി എടപ്ര ജംഗ്ഷനിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എം എം ജോർജ്, സ്ഥിരം സമിതി അധ്യക്ഷ രമ എം കൈമൾ, CDS ചെയർപേഴ്സൺ തങ്ക ശശി, ഗ്രാമപഞ്ചായത്ത് അംഗം കെ കെ രാജ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ് എസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അനിൽ ചെറിയാൻ, വര്ഗീസ് മാണി,ബിനോയ് കള്ളാട്ടുകുഴി,രാധാകൃഷ്ണൻ വി ആർ,മുണ്ടക്കയം സദാശിവൻ, CDS, ADS അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Comments
0 comment