
തിരുമാറാടി ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം എം ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം സി ടി ശശി, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ് എസ്, ഭാമ സോമൻ, ദിൽമോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
തിരുമാറാടി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്, അത്‌ലറ്റിക് മത്സരങ്ങളും, ഗ്രാമപഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങളും, വടകര സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളും നടന്നു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുമാറാടി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ TYMA തിരുമാറാടി ഒന്നാം സ്ഥാനവും, ഗരുഡാ തിരുമാറാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Comments
0 comment