കൂത്താട്ടുകുളം:തിരുമാറാടി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഒലിയ പ്പുറത്തു നാടൻ പച്ചക്കറികളുമായി ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു.സെപ്റ്റംബർ 11 മുതൽ 14 വരെ തീയതികളിൽ ഒലിയ പുറം പാൽ സൊസൈറ്റിയുടെ സമീപത്തുള്ള കെട്ടിടത്തിലാണ് ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്.
കർഷക ചന്ത ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യ മോൾ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യാക്ഷനായിരുന്നു.ഗ്രാമപഞ്ചായത്തു മെമ്പർമാരായ രമ മുരളീധര കൈമൾ, രാജ്‌കുമാർ, സുനി ജോൺസൺ,നെവിൻ ജോർജ്, അജി എം. സി., ബീന ഏലിയാസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അനിൽ ചെറിയാൻ, സഹകരണ ബാങ്ക് ഡയറക്ടർമാർ, കൃഷി ഓഫീസർ ജിജി റ്റി. കെ.കാർഷിക വികസന സമിതിയംഗങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരായജോസ് മാത്യു, ബിനോയ്, റോബിൻ എന്നിവർ പ്രസംഗിച്ചു.
കർഷകരിൽ നിന്ന് പച്ചക്കറി ഉൽപ്പന്നങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യമോൾ പ്രകാശ് ഏറ്റുവാങ്ങു
Comments
0 comment