ജില്ലയിലെ പ്രധാനപ്പെട്ട കരാട്ടെ പരിശീലകർക്ക് മാത്രമാണ് ഈ സെമിനാർ നടത്തിയത്. ചാക്ക TTP എംപ്ലോയിസ് യൂണിയൻ ഹാളിലാണ് പരിപാടി നടന്നത്. കരാട്ടെ മത്സരാർത്ഥികളുടെയും പരിശീലകരുടെയും വസ്ത്രധാരണം, സുരക്ഷാ ഉപകരണങ്ങൾ, മത്സര നിയമങ്ങൾ, പരിശീലകർക്കും മത്സരാർത്ഥികൾക്കും ഉണ്ടായിരിക്കേണ്ട സ്വാഭാവം, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, നിയമപരമായ പ്രൊട്ടസ്റ്റ് തുടങ്ങിയവയെ കുറിച്ചെല്ലാം സെമിനാറിൽ ചർച്ച ചെയ്തു. SKAT RC ചെയർമാർ സമ്പത്ത് വി ക്ലാസ് എടുത്തു. SKAT പ്രസിഡൻ്റ് ആർ സുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു.
2024 നവംബർ 30 നും , ഡിസംബർ 1 നുമായി തിരുവനന്തപുരം സെനറ്റ് ഹാളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക എന്നും ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഈ മത്സരത്തിലെ വിജയികൾക്ക് ആധികാരികമായ സർട്ടിഫിക്കറ്റുകളും മറ്റ് ആനുകൂല്യങ്ങളും ഭാവിയിൽ ലഭിക്കുമെന്നും അതിനാണ് സംഘാടകർ പരിശ്രമിക്കുന്നത് എന്നും സംഘാടക സമിതിക്ക് വേണ്ടി കരാട്ടെ പരിശീലകൻ കൂടിയായ SKAT മീഡിയ കോഡിനേറ്റർ അബ്ദുൽ റഹുമാൻ (MMKarate) മാധ്യമങ്ങളെ അറിയിച്ചു.
സെമിനാറിൽ വൈസ് പ്രസിഡൻ്റ് എസ് നാസ്സറുദീൻ ആശംസകൾ നേർന്നു. ട്രഷറർ ജി ജോതിനാഥ്, വൈസ് പ്രസിഡൻ്റ് ഷിജു എം ഹബീബ്, ജോയിൻ്റ് സെക്രട്ടറിമാരായ എം സുരേഷ് കുമാർ, കെ സുരേഷ് കുമാർ, ഡി രാധാകൃഷ്ണൻ, എക്സി. അംഗം സുധീർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. എഴുപതോളം പേർ പങ്കെടുത്തു...
Comments
0 comment