പിറവം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് വിൽസൺ.കെ.ജോൺ ഉദ്ഘാടനം ചെയ്തു.
ഭരണത്തിലേറി നാളിതുവരെ തെരുവിളക്കുകൾ തെളിയിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭയുടെ അഴിമതിക്ക് ഒത്താശയുന്ന ഭരണസമിതിക്കെതിരെ ആയിരുന്നു നിരാഹാര നിൽപ്പ് സമരം. രാവിലെ 10 മണിക്ക് ആരംഭിച്ച സമരം വൈകിട്ട് 5 മണിക്ക് പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.സി.ജോസ് നാരങ്ങാ നീരു നല്കി അവസാനിപ്പിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് തിരുവോണനാളിൽ നിരാഹാരം നിൽപ്പ് സമരം നടത്തിയത് എന്ന് കൗൺസിലർ പറഞ്ഞു.
പിറവം എംഎൽഎ ഫോണിൽ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.
കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം ജോണി അരീക്കാട്ടേൽ അഭിവാദ്യമർപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റെജി ജോൺ കൗൺസിലർമാരായ സിബി കൊട്ടാരം, ലിസി ജോസ്, സാറ ടി എസ് എന്നിവരും കെ എൻ അനിയപ്പൻ, വിജയൻ കൊച്ച്, ജോളി മോൻ, അജു ചെറിയാൻ, ജോസ് പോൾ, ലളിത കൃഷ്ണൻകുട്ടി വിശ്വനാഥൻ മർക്കോസ് ഉലഹന്നാൻ, റെജി വർഗീസ്, ടി.എൻ സുരേന്ദ്രൻ, അമൽ മോഹൻ, അനീഷ് ജോസഫ്, കെൻ കെ മാത്യു, ജിൻസ് സ്കറിയ തുടങ്ങിയവർ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഫോട്ടോ:തിരുവോണനാളിൽ കൂത്താട്ടുകുളം നഗരസഭ കൗൺസിലർ അഡ്വക്കറ്റ് ബോബൻ വർഗീസിന്റെ നിരാഹാര നിൽപ്പ് സമരം.
Comments
0 comment