menu
തകർന്ന്കിടക്കുന്ന കിഴക്കേക്കര ആശ്രമം റോഡ് നന്നാക്കിയെടുക്കണം എന്ന് സി പി എം ലോക്കൽ കമ്മറ്റി മുവാറ്റുപുഴ സൗത്ത്
തകർന്ന്കിടക്കുന്ന കിഴക്കേക്കര ആശ്രമം റോഡ് നന്നാക്കിയെടുക്കണം എന്ന് സി പി എം ലോക്കൽ കമ്മറ്റി മുവാറ്റുപുഴ സൗത്ത്
1
554
views
മൂവാറ്റുപുഴ: മാസങ്ങളായി മൂവാറ്റുപുഴ - കിഴക്കേകര ആശ്രമം റോഡ് താറുമാറായി കിടന്നിട്ട് .രണ്ട് വർഷം മുൻപ് തന്നെ ബഡ്ജറ്റിൽ ഈ റോഡിന് പണം അനുവദിച്ചെന്ന പ്രഖ്യാപനവുമായതാണ്. നാളിതുവരെയായി ഈ റോഡ് മെയിൻറനൻസു ചെയ്യാനോ നന്നാക്കാനോ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ തയ്യാറാവാത്ത സാഹചര്യത്തിൽ അടിയന്തരമായി റോഡിലെ കുഴികൾ അടക്കാനാവ ശ്യപ്പെട്ട് സി പി ഐ എം സൗത്ത് ലോക്കൽ കമ്മിറ്റി

പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയറെയും അസി.എക്സിക്യുട്ടീവ് എഞ്ചിനീയറെയും നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, ലോക്കൽ സെക്രട്ടറി പി.എം ഇബ്രാഹിം, ലോക്കൽ കമ്മിറ്റി അംഗം എൻ.ജി ലാലു, കെ.യു പ്രസാദ്, സി.എസ് നിസാർ എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ കണ്ടത്.   

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations