menu
തങ്കമ്മ ചേടത്തിയെ ആദരിക്കാന്‍ ജന്മനാട് ഒത്തുകൂടി
തങ്കമ്മ ചേടത്തിയെ ആദരിക്കാന്‍ ജന്മനാട് ഒത്തുകൂടി
0
280
views
ഇടക്കോലി: ഇലഞ്ഞി വിസാറ്റ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 74-ാം വയസില്‍ റെഗുലര്‍ ബാച്ചില്‍ പഠിക്കാനെത്തിയ തങ്കമ്മ കുഞ്ഞപ്പനെ കുടുംബാംഗങ്ങളും, ജന്മനാട്ടുകാരും ചേര്‍ന്ന് ആദരിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ പുതിയിടത്തുചാലില്‍ ഉദ്ഘാടനം ചെയ്തു.

. ചക്കാമ്പുഴാ വാര്‍ഡ് മെമ്പര്‍ സൗമ്യ സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. 8-ാം ക്ലാസില്‍ പഠനം നിന്നുപോയ തങ്കമ്മ ചേടത്തി തുല്യതാ പരീക്ഷയിലൂടെയാണ് പത്താംതരവും, പ്ലസ്റ്റുവും പാസായത്. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈവര്‍ഷം ബികോം ഓണേഴ്‌സിന് അഡ്മിഷന്‍ നേടി. പഠനവും, ബസ് യാത്രയും കോളേജ് ചെയര്‍മാന്‍ രാജു കുര്യന്‍ സൗജന്യമാക്കി നല്‍കിയിട്ടുണ്ട്. കുടുബാംഗങ്ങള്‍ ചേര്‍ന്ന് ഇടക്കോലിയിലെ കുടുംബ വീട്ടില്‍ വച്ച് നടത്തിയ ചടങ്ങില്‍ തങ്കമ്മ ചേടത്തിയെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ രാജു മാവുങ്കല്‍, പി.ആര്‍.ഓ. ഷാജി  ആറ്റുപുറം, റിട്ടേര്‍ഡ് പ്രൊഫസര്‍ മത്തായി കാറ്റുനിലം, ഏലികുട്ടി തോമസ് ഉരുളുപടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തങ്കമ്മ ചേടത്തിയുടെ സഹോദരി ഭാരതിയുടെ നവതി ആഘോഷവും യോഗത്തില്‍ വച്ച് നടന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations