മുവാറ്റുപുഴ : കനത്ത മഴയെ തുടർന്ന് മുവാറ്റുപുഴ യിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോ ടെ ഇവിടെ താമസിച്ചിരുന്ന വർ ടൗണിലെ വിവിധ കേന്ദ്രങ്ങളിലെ ദുരിതാ ശ്വാസ ക്യാമ്പുകളിൽ അഭയം തേടി. വാഴപ്പിള്ളി ജെ. ബി. സ്കൂളിൽ താസിക്കുന്നവർക്ക് തണൽ പെയിൻ ആന്റ് പാലിയേറ്റീവിന്റെ സഹകരണത്തോടെ ടീം വെൽഫെയർ പ്രവർത്തകർ മരുന്നുകളും കുടിവെള്ളവും വിതരണം ചെയ്തു
സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ പത്തോളം പേർക്കാണ് നൽകിയത്. തണൽ പ്രവർത്തകരായ നാസർ ഹമീദ്, ബിന്ദു സിസ്റ്റർ, ജാസ്മിൻ യൂസഫ്, സലീം മുഹമ്മദ് തുടങ്ങിയവരും ടീം വെൽഫെയർ പ്രവർത്തകരായ യൂനസ് എം. എ., നജീബ് വി. കെ, ബഷീർ പൈനായിൽ, അൻവർ ടി. യു. തുടങ്ങിയവരും പങ്കെടുത്തു.*
Comments
0 comment