പാഠ പുസ്തകങ്ങളെ മാത്രം അവലംബിച്ചു യാന്ത്രീകമായി പഠിക്കുന്ന രീതികൾ മാറ്റി ചിന്തിച്ചു പ്രായോഗീകമായ ഒരു പഠന രീതി അവലംബിക്കണമെന്ന് അനൂപ് അംബിക വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. തൊഴിൽ മേഖലയിലെ വെല്ലുവിളികളെ കാലോചിതമായി നേരിടാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ വൈസ് ചെയർമാൻ എ. ജി ജോർജ്, അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, ആമുഖപ്രഭാഷണം നടത്തി. മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ഓരോന്നും നാടിന് എന്നും അഭിമാനകരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 70 വർഷങ്ങൾക്കുമുമ്പ് ദീർഘവീക്ഷണത്തോടെ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ രൂപീകരിച്ച സ്ഥാപക സാരഥികളെയും യോഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുൻ പ്രിൻസിപ്പൽ, ഡോ. ജെ ഐസക് , മാർ അത്തനേഷ്യസ് കോളേജ് മുൻ പ്രിൻസിപ്പൽ, പ്രൊഫ. എം കെ ബാബു, മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എന്നിവർ സംസാരിച്ചു.
സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്ശനം കാണുവാനായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി സ്കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും കടന്നു വന്നുകൊണ്ടു ഇരിക്കുന്നു. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 25ന് തുടങ്ങിയ സയൻഷ്യ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ ബോട്ടണി ലാബ് പരിശീലനവും മാത്തമാറ്റിക്സ് വിഭാഗത്തിന്റെ പസ്സിൽ മത്സരവും നടന്നു. കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നിരവധി മത്സരങ്ങളും മാർ അത്തനേഷ്യസ് ക്യാമ്പ്‌സുകളിൽ നടന്നുവരുന്നു.
Comments
0 comment