
പിന്നീട് മുട്ടം ജില്ലാ കോടതിയില്‍ എത്തി അഭിഭാഷകരെ കണ്ടു. പഴയകാല സഹപ്രവര്‍ത്തകരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ജോയ്സ് ജോര്‍ജ്ജ് അവര്‍ക്കൊപ്പം ചായകുടിച്ചാണ് പിരിഞ്ഞത്. ജോയ്സ് ജോര്‍ജ്ജ് നാടിനായി ചെയ്ത കാര്യങ്ങള്‍ ബോധ്യപ്പെടുന്ന വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളിലുള്ളവരും ഇത്തവണത്തെ വോട്ട് നല്‍കുമെന്ന് അഭിഭാഷക സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് സേവിയേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. തുടര്‍ന്ന് തൊടുപുഴയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പാര്‍ലമെന്‍റില്‍ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും അതിന് ശക്തിപകരാന്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യണമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഗ്രാമീണ മേഖലയായ മുള്ളരിക്കുടിയിലും പട്ടയക്കുടിയിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ഥിക്ക് ഉജ്വലമായ സ്വീകരണമാണ് പട്ടയക്കുടി നിവാസികള്‍ നല്‍കിയത്. പട്ടയക്കുടിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി മുള്ളരിങ്ങാട് അവസാനിച്ചു. മുള്ളരിങ്ങാട് നിറപ്പകിട്ടാര്‍ന്ന സ്വീകരണ ചടങ്ങില്‍ കൊന്നപ്പൂക്കള്‍ നല്‍കിയും ഷാളണിയിച്ചും സ്ഥാനാര്‍ത്ഥിയെ വരവേറ്റു.
Comments
0 comment