menu
തൊടുപുഴ-രാമമംഗലം റോഡിൽ റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണം: ആം ആദ്മി പാർട്ടി
തൊടുപുഴ-രാമമംഗലം റോഡിൽ റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണം: ആം ആദ്മി പാർട്ടി
320
views
മൂവാറ്റുപുഴ:

തൊടുപുഴ-രാമമംഗലം റോഡിൽ പണ്ടപ്പിള്ളി മുതൽ തോട്ടക്കര വരെയുള്ള 500 മീറ്റർ പാതയിൽ യാത്രക്കാരുടെ സുരക്ഷയിൽ  ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ നിർണായകപാതയാണ് ഈ റോഡെന്നും20 അടി ഉയരത്തിൽ വെള്ളം ഒഴുകുന്ന ഇടത്തുകര മെയിൻ കനാലിനോട് ചേർന്നാണ് ഈ ഭാഗം സ്ഥിതി ചെയ്യുന്നത്. നിർഭാഗ്യവശാൽ, ഇത് നിരവധി അപകടങ്ങൾക്ക് കാരണമാവുകയും വാഹനങ്ങൾ കനാലിലേക്ക് തെന്നി വീഴുകയും ചെയ്യുന്നതിനാൽ ഇതിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ് .ഇതിൻ്റെ വെളിച്ചത്തിൽ, ഈ ഭാഗത്ത് റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണമന്നും എത്രയും പെട്ടെന്ന് തന്നെ ഈ പ്രശ്നം അടിയന്തിരമായി പരിഗണിക്കണമെന്ന് ആം ആദ്മി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഈ വിഷയം മനസിലാക്കി തൊടുപുഴ രാമമംഗലം റോഡിൽ റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കുന്നതിന് അടിയന്തരമായി  ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി സൂചിപ്പിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations