തൊടുപുഴ: തൊടുപുഴയിൽ പുതിയ പോസ്റ്റ് ഓഫീസ് നിർമ്മിക്കുവാനുള്ള അനുമതി നൽകിയതായി കേന്ദ്ര ആശയവിനിമയവകുപ്പ് മന്ത്രി ദേവൂസിന്ഹ ചൗഹൻ ലോക് സഭയിൽ അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. പോസ്റ്റ് ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസിൻറെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ വർഷം കെട്ടിടത്തിനായി രൂപരേഖ, സോയിൽ ടെസ്റ്റ് എന്നിവയ്ക്കായി ഫണ്ട് അനുവദിച്ചിരുന്നു. തൊടുപുഴ മുണ്ടക്കല്ലിലാണ് സബ് റെക്കോർഡ് ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ്, ഡിവിഷണൽ ഓഫീസ്, ഡിവിഷണൽ ട്രെയിനിങ് സെന്റർ മുതലായവ ഒരു കുടകീഴിൽ സമാന്വായിപ്പിക്കുന്നതിനായി 9460 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പുതിയ പോസ്റ്റൽ ഓഫീസുകൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 2025-26 വരെയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഭൂമിയുടെ ലഭ്യത, പ്രവർത്തന മുൻഗണന, ഫണ്ടിന്റെ ലഭ്യത എന്നിവ പരിഗണിച്ചാണ് നിർമ്മാണ നടപടികൾ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments
0 comment