കോതമംഗലം : തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .തൃക്കാരിയൂർ - ആയക്കാട് ജംഗ്ഷന് സമീപത്ത് പരിമിതമായ സാഹചര്യത്തിലാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത് .ദിവസേന നിരവധിപ്പേർ ആശ്രയിക്കുന്ന സബ് സെന്ററാണിത് . തൃക്കാരിയൂർ പ്രദേശത്തെയും കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്നത് തൃക്കാരിയൂർ ഹെൽത്ത് സബ് സെൻററിനെയാണ് . കാല പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി ചെയ്യുന്നതിന് 2019 ൽ 40 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു .ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ് .ഫിനിഷിങ് വർക്കുകൾ ഉൾപ്പെടെ പൂർത്തീകരിച്ച് സബ് സെന്റർ പ്രവർത്തന ക്ഷമമാക്കണമെങ്കിൽ 18 ലക്ഷം രൂപയുടെ വർക്ക് കൂടി പൂർത്തീകരിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന പ്രവർത്തികൾക്കാവശ്യമായിട്ടുള്ള 18 ലക്ഷം രൂപ കൂടി എം എൽ എ ഫണ്ടിൽ നിന്നും ഇപ്പോൾ അനുവദിച്ചിട്ടുള്ളത് .ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് സബ് സെന്റർ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.
കോതമംഗലം : തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .
Comments
0 comment