
മൂവാറ്റുപുഴ:
തൃക്കളത്തൂർ പള്ളിമറ്റത്ത് കാവിൽ പാഞ്ചാരിമേളം അരങ്ങേറ്റം നടന്നു. തൃക്കളത്തൂർ പ്രദേശത്തെ പുരാതനമാരാർ കുടുംബമായ കുറ്റിക്കാട്ടിൽ കുടുബത്തിലെ പുതുതലമുറ വാദ്യകലാകാരൻ ചന്ദ്രശേഖരമാരാരുടെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച പന്ത്രണ്ടോളം പഠിതാക്കളാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയത്. ചോറ്റാനിക്കര ശൈലിയും ഗുരുവായൂർ കലാനിലയം ശൈലിയും സമന്വയിപ്പിച്ച രീതിയാണ് ചന്ദ്രൻമാരാരുടെത്. ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനായ ചന്ദ്രശേഖരൻ കുലത്തൊഴിലിനോടുള്ള താത്പര്യംമൂലം വാദ്യകലാരംഗത്ത് കഴിഞ്ഞ 40 വർഷമായി നിറസാന്നിദ്ധ്യമാണ്. തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചും പള്ളിമറ്റത്ത് ഭഗവതിക്ഷേത്ര പരിസരത്തും പ്രതിഫലം വാങ്ങാതെയാണ് ഗുരുകുല രീതിയിൽ ക്ഷേത്രകലപരിശീലനം നൽകുന്നത്.
Comments
0 comment