കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ തൃക്കമോളം ഹരിജൻ കോളനി റോഡിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു .
.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സുലൈഖ ഉമ്മർ, ടി എം അബ്ദുൾ അസീസ്,മുൻ മെമ്പർ കെ.എ. ജിജേഷ്, പ്രദേശ വാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments
0 comment