
കുമളി : കേന്ദ്ര സർക്കാർ തുടരുന്ന വികല സാമ്പത്തിക നയങ്ങൾ മൂലവും , വിലകയറ്റവും മൂലവും, കുടംബ ബജറ്റ് താളം തെറ്റിയ സാഹചര്യത്തിൽ കുടിശ്ശികയായി കിടക്കുന്ന ക്ഷാമബത്തയും തടഞ്ഞ് വച്ചിരിക്കുന്ന ശമ്പള പരിഷ്ക്കരണ ആനുക്കൂല്യങ്ങളും അടിയന്തിരമായി അനുവദിക്കണമെന്നും, ജീവനക്കാരും , അദ്ധ്യാപകരും വലിയ തോതിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ കാലഘട്ടത്തിൽ .ലീവ് സലണ്ടർ പീ .എഫ് .ൽ ലയിപ്പിച്ച് നാല് വർഷത്തിന് ശേഷം നൽകുവാനുള്ള ഉത്തരവ് റദ്ദ് ചെയ്ത്
ലീവ് സലണ്ടർ ജീവനക്കാർക്ക് മാറി നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കുമളി ഡി.റ്റി.പി.സി ഹാളിൽ ചേർന്ന മേഖലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ കുമളിമേഖലാ പ്രസിഡന്റ് .ജി ജോ മാത്യുഅലക്സ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ജോയിന്റ് കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ് ഉദ്ഘാടനം ചെയ്തു..
മേഖലാ സെക്രട്ടറി . ശ്രീജിത് കുമാർ പി.സ് സ്വാഗതവും പറഞ്ഞു. കൺവെൻഷന് അഭിവാദ്യങ്ങൾ ആർപ്പിച്ച് ജോയിന്റ് സംസ്ഥാന കമ്മറ്റി അംഗം ആർ.ബിജുമോൻ . സംസ്ഥന കൗൺസിൽ അംഗം പി.റ്റി.ഉണ്ണി, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റി അംഗം. വി.എം.ഷൗക്കത്തലി എന്നിവർ സംസാരിച്ചു മേഖലാ വൈസ് പ്രസിഡന്റ് അമർ നാഥ് നന്ദി പറഞ്ഞു
Comments
0 comment