കോതമംഗലം : തട്ടേക്കാട് ഗവ യു പി സ്കൂൾ സ്റ്റാർ പ്രൊജക് ടിന്റെ ഭാഗമായി വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ മിനി മനോഹരൻ,പഞ്ചായത്ത് അംഗം ആലീസ് സിബി,എം പി ടി എ ചെയർപേഴ്സൺ മഞ്ജു പ്രതീഷ്, ബി പി സി കോതമംഗലം എൽദോസ് പോൾ, സി ആർ സി സി ,ബി ആർ സി കോതമംഗലം സിന്ധു സി റ്റി, സീനിയർ അസിസ്റ്റന്റ് രാജ്യശ്രീ എസ് തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രെസ് മഞ്ജുള ബി സ്വാഗതവും പി ടി എ പ്രസിഡന്റ് ജോബി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
Comments
0 comment