menu
ഉപേന്ദ്ര കുശ്വാഹയ്ക്ക് ചോദിച്ച പേരു നൽകി ഇലക്ഷൻ കമ്മിഷൻ. RLJD ഇനി RLM
ഉപേന്ദ്ര കുശ്വാഹയ്ക്ക് ചോദിച്ച പേരു നൽകി ഇലക്ഷൻ കമ്മിഷൻ. RLJD ഇനി  RLM
0
182
views
JDU വിന്റെ പിളർപ്പിനെ തുടർന്ന് ഉപേന്ദ്ര കുശ്വാഹ പുതിയ പാർട്ടി രൂപീകരിക്കുന്ന സമയത്ത് പാർട്ടി ഇലക്ഷൻ കമ്മീഷനോട് ആവിശ്യപ്പെട്ടിരുന്ന പേര് രാഷ്ട്രീയ ലോക് മോർച്ച (RLM) എന്നായിരുന്നു.

എന്നാൽ ചില തർക്കങ്ങളെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ അന്ന് താൽക്കാലികമായി പാർട്ടിക്ക് അനുവദിച്ചു കൊടുത്ത പേര്  രാഷ്ട്രീയ ലോക് ജനതാ ദൾ (RLJD) എന്നായിരുന്നു. 

ലോക് എന്നും ജനത എന്നുമുള്ള രണ്ടു വാക്കുകൾക്കും ഒരേ അർത്ഥമാണെന്നും അതിനാൽ ഈ പേരു സ്വീകാര്യമല്ല എന്നും ചൂണ്ടിക്കാട്ടി ഉപേന്ദ്ര കുശ്വാഹ ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പരാതിയും സമർപ്പിച്ചിരുന്നു. 

ഇതിനെ തുടർന്ന് ഇന്നലെ നടത്തിയ പ്രത്യേക സിറ്റിംഗിനുശേഷം പാർട്ടിയുടെ വാദം അംഗീകരിച്ചുകൊണ്ട് RLJDക്ക്  രാഷ്ട്രീയ ലോക് മോർച്ച (RLM) എന്ന ചോദിച്ച പേരുതന്നെ അനുവദിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഉത്തരവിറക്കി.

ഈ സാഹചര്യത്തിൽ  പാർട്ടി ഇനി മുതൽ രാഷ്ട്രീയ ലോക് മോർച്ച എന്ന പേരിലായിരിക്കും പാർട്ടി അറിയപ്പെടുകയെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

RLM എന്ന ചുരുക്കപ്പേരും പാർട്ടിക്ക് ഇനി മുതൽ ഉപയോഗിക്കാവുന്നതാണ്. 

തന്റെ പാർട്ടിയുടെ പേരിലെ പിശകു തിരുത്തി തങ്ങൾക്ക് രാഷ്ട്രീയ ലോക് മോർച്ച (RLM) എന്ന പേര് അനുവദിക്കണമെന്ന അപേക്ഷയുടെ മേൽ അനുകൂല തീരുമാനമെടുത്ത ഇലക്ഷൻ കമ്മീഷന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഉപേന്ദ്ര കുശാഹ ഇന്ന് പത്രസമ്മേളനത്തിൽ നന്ദി പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations