
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലടക്കം വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും പോലീസ് മോട്ടോർ -വാഹന, പോലീസ്- എക്സ്സൈസ് വകുപ്പുകളുടെ പരിശോധന കർശനമാക്കണമെന്ന് യോഗം നിർദ്ദേശിച്ചു .ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റിയില്‍ ഏകജാലകം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ എല്ലാ നടപടിക്രമങ്ങളും ഏകദേശം പൂര്‍ത്തീകരിച്ചതായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. കോതമംഗലം ടൗണിൽ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചെയര്‍മാന്‍ സംസാരിക്കുകയുണ്ടായി. മലയിന്‍കീഴ് - നാടുകാണി റോഡുമായി ബന്ധപ്പെട്ടുള്ള PWD യുടെ എല്ലാ വര്‍ക്കുകളും അടിയന്തിരമായി പുര്‍ത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പട്ടു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ സ്രീറ്റ് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ എത്രയും വേഗം കെ.എസ്.ഇ.ബി അധികൃതര്‍ പുര്‍ത്തീകരിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓണക്കാലമായതിനാല്‍ പോലിസ്, എക്സ്സൈസ് വിഭാഗങ്ങള്‍ ജാഗ്രത പാലിക്കേണ്ടതായി യോഗത്തിൽ ഓര്‍മ്മപ്പെടുത്തി. കെ.എസ്.ഇ.ബി ടച്ചിംഗ് വര്‍ക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മരച്ചില്ലകള്‍ റോഡരികില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് മുന്‍സിപ്പില്‍ ചെയര്‍മാന്‍ ആവിശ്യപെടുകയുണ്ടായി.. നിര്‍മ്മല കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവും ആലുവയില്‍ പിഞ്ചു ബാലിക കൊല ചെയ്യപ്പെട്ടതുമെല്ലാം ലഹരി ഉപയോഗത്തിന്റെ തിക്താനുഭവങ്ങളാണെന്ന് യോഗം ചര്‍ച്ച ചെയ്തു. പോലിസ്, എക്സ്സൈസ് വിഭാഗങ്ങള്‍ സ്കൂള്‍, കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആവശ്യകത സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അമിത ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ സഞ്ചാരം റോഡുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നതായും അത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് വിഭാഗങ്ങള്‍ നിയന്ത്രിക്കേണ്ടതായും യോഗം ആവശ്യപ്പെട്ടു. ജവഹര്‍ കോളനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളം കയറാതിരിക്കാന്‍ കുരൂര്‍തോടില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് നിക്കം ചെയ്യണമെന്ന് മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കീരംപാറയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വലിയ പാറ അടിയന്തിരമായി നീക്കേണ്ടതായി കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് എറണാകുളം ജില്ലയിലാണെന്നും ഈ വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഉണ്ടായിട്ടുള്ളതെന്നും യോഗം ചര്‍ച്ച ചെയ്തു. താലൂക്കിൽ ഡെങ്കിപ്പനി പൂർണമായും നിയന്ത്രണ വിധേയ മായെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ യോഗത്തിൽ അഭിപ്രായപ്പെട്ടു . കോതമംഗലം തഹസില്‍ദാര്‍ റെയ്‌ച്ചൽ കെ. വര്‍ഗീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി , വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമ്മച്ചന്‍ ജോസഫ്, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,മുവാറ്റുപുഴ എം.എല്‍.എ പ്രതിനിധി അഡ്വക്കേറ്റ് അജു മാത്യ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എസ് എല്‍ദോസ്,എ റ്റി പൗലോസ് , സാജന്‍ അമ്പാട്ട്,ആന്റണി പാലക്കുഴി, ബേബി പാലോസ്,വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു .
Comments
0 comment