
മൂവാറ്റുപുഴ:
വാളകം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 'ബഡ്സ് സ്ക്കൂൾ കൂട്ടുകാർക്കൊപ്പം 'എന്ന പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസ്സി എൽദോസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.പി.മത്തായി ബഡ്സ് സ്ക്കൂൾ കൂട്ടുകാർക്ക് സമ്മാനവിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നീമ രാമകൃഷ്ണൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി സജി സി കർത്ത , എം.വി ജയൻ, പി.കെ.അവറാച്ചൻ, സി.യു ചന്ദ്രൻ, നീതു ഷിജോ, വാസുദേവൻ,തുടങ്ങിയവർ പങ്കെടുത്തു
Comments
0 comment