വാഴക്കുളം :സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിന്റെ 73 ന്നാം വാർഷിക ആഘോഷം നടത്തി. സിഎംസി പാവനാത്മ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മരിയാൻസി സിഎംസി അധ്യക്ഷത വഹിച്ചു.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
2023 24 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് ഹെഡ്മിസ്ട്രസ് സി. മെറിൻ സിഎംസി അവതരിപ്പിച്ചു. വാഴക്കുളം പള്ളി അസിസ്റ്റന്റ് വികാരി ഫാദർ സിറിൽ വള്ളോകുന്നേൽ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ആൻസി ജോസ് പെരുമ്പിള്ളിക്കുന്നേൽ, വാഴക്കുളം പൈനാപ്പിൾ മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരിമ്പള്ളികുന്നേൽ, ലോക്കൽ മാനേജർ സിസ്റ്റർ ലീനഗ്രേസ്, സെന്റ് ലിറ്റിൽ തെരേസാസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസി മരിയ, പിടിഎ പ്രസിഡന്റ് റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ശ്ജൂഡി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പൂർവ വിദ്യാർത്ഥി കൂടിയായ ഫാദർ തോമസ് മക്കോളിൽ സമ്മാനദാനം നിർവഹിച്ചു. പൊതുയോഗത്തിനുശേഷം കാലാപരിപാടികളും നടത്തി.
Comments
0 comment