മൂവാറ്റുപുഴ: വാരപ്പെട്ടി ഇളങ്ങവം ഭാഗത്ത് കാവുംപുറം തോമസ് എന്ന കര്‍ഷകന്റെ വിളവെടുക്കാറായ എത്തവാഴതോട്ടത്തിലെ നാനൂറിലധികം വാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
രാവിലെ 11ന് വാരപ്പെട്ടി ഏരിയ വരുന്ന മൂവാറ്റുപുഴ കീച്ചേരിപ്പടി സെക്ഷന്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അരുണ്‍.പി. മോഹന്‍ അധ്യക്ഷനാകും. ജില്ലാ ഉപാധ്യക്ഷന്‍ ഇ.ടി. നടരാജന്‍, ജില്ലാ ജനറല്‍സെക്രട്ടറി ബസിത്കുമാര്‍, മണ്ഡലം- പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുക്കും.
Comments
0 comment