menu
വാഴപ്പിള്ളി ഗവ. ജെ ബി സ്കൂളിൽ പ്രവേശനോത്സവം നടന്നു
വാഴപ്പിള്ളി ഗവ. ജെ ബി സ്കൂളിൽ  പ്രവേശനോത്സവം  നടന്നു
0
439
views
മുവാറ്റുപുഴ : വാഴപ്പിള്ളി ഗവ. ജെ ബി സ്കൂളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ.കെ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു

പിടി എ പ്രസിഡന്റ് ശ്രീ ആർ രാകേഷ് അധ്യക്ഷനായ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ   ജീൻസ് ജോൺ സ്വാഗതം പറഞ്ഞു. നവാഗതരെ അക്ഷര കിരീടം അണിയിച്ചും പഠനോപകരണങ്ങൾ നൽകിയും സ്വീകരിച്ചു. വി.ആർ എ റസിഡൻസ് അസോസിയേഷന്റ വകയായി എല്ലാവർക്കും  പായസം നൽകി. പൂർവ വിദ്യാർത്ഥികളായ ശ്രീനി, രാജേഷ് നാരായണൻ പിടി എ എന്നിവരുടെ സഹകരണത്തോടെയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. 

 മുൻ എച്ച് എം ശ്രീമതി അല്ലി ടി കെ .മുഖ്യാതിഥി ആയിരുന്നു. .അനിത ടീച്ചർ രക്ഷിതാക്കളുടെ വിദ്യാഭ്യാസം എന്ന വിഷയത്തേക്കുറിച്ച് ക്ലാസെടുത്തു.. വി ആർ എ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ശ്രീ.വിജയുമാർ, വി.ആർ എ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. വിശ്വനാഥാൻഎന്നിവർ ആശംസകൾ പറഞ്ഞു. പിടി എ,എം പിടി എ, അംഗങ്ങൾ. രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations