കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽമഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്രോതസുകൾ ,
റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ ,വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ ,കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ ശുചീകരിച്ചു കൊണ്ടാണ് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ കെ എം സെയ്ത്, കെ കെ ഹുസൈൻ, പ്രിയ സന്തോഷ്, ശ്രീകല സി, ദിവ്യ സലി,
പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, വാരപ്പെട്ടി സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ കെ ആർ സുഗുണൻ, റീനമോൾ, പൊതുജന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആശ വർക്കർമാർ,ഹരിതസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment