menu
വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും.
വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും.
0
159
views
സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 84-) മത് വാർഷിക ദിനാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ മേഴ്സി എ ജെ, ലാബ് അസിസ്റ്റന്റ് മത്തായി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും "stephanians Rhythm 2k24" സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു

.സ്കൂൾ മാനേജർ എം പി മത്തായി കുഞ്ഞ് അധ്യക്ഷത വഹിച്ചു.സീനിയർ എച്ച് എസ് എസ് ടി ജിനി കെ കുര്യാക്കോസ്,കോതമംഗലം മേഖല അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപൊലീത്ത, ഐ എഫ് എസ് (Rtd), മുൻ ഇന്ത്യൻ കോൺസുൽ ജനറൽ ബാബു പോൾ, മുൻ മന്ത്രി ഷെവ കമാ. റ്റി യു കുരുവിള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ചേലാട് ബസ് അനിയ വലിയപള്ളി വികാരി റവ.ഫാ.കുര്യാക്കോസ് ചാത്തനാട്ട്, ചേലാട് ബസ് അനിയ വലിയപള്ളി സഹവികാരികളായ റവ. ഫാ. ജേക്കബ് കൂടിയിരിക്കൽ,റവ ഫാ ജിൻസ് ജോസ് അറായ്ക്കൽ, കീരംപാറ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ. ഫാ. അരുൺ വലിയതാഴത്ത്, കീരംപാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി കെ വർഗീസ്, ചേലാട് ബസ് അനിയ വലിയപള്ളി ട്രസ്റ്റ്, കീരമ്പാറ എസ് എസ് എച്ച് എസ് എസ് മുൻ പ്രിൻസിപ്പാൾ സി ജി ജോർജ്, ചേലാട് ബസ് അനിയ വലിയപള്ളി ട്രസ്റ്റി വിജു പോൾ, ചേലാട് ബസ് അനിയ പബ്ലിക് സ്കൂൾ ചെയർമാൻ  എൽദോസ് ഏലിയാസ്, പിടിഎ പ്രസിഡന്റ് ബെന്നി സ്കറിയ, എസ് എസ് ജി എച്ച് എസ് കീ രംപാറ ഹെഡ് മാസ്റ്റർ മാർട്ടിൻ സൈമൺ, എം എസ് എൽ പി എസ് ഊഞ്ഞാപ്പാറ ഹെഡ്മിസ്ട്രസ് ഗ്രേസി അവറാച്ചൻ, പിടിഎ വൈസ് പ്രസിഡന്റ് എൽദോ വർഗീസ്, മാതൃസംഘം ചെയർപേഴ്സൺ സുബി രാജേഷ്, എച്ച് എസ് എസ്  സ്റ്റാഫ് സെക്രട്ടറി എൽദോസ് പി വി, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി സെറിൻ പി മാത്യു, എച്ച് എസ് എസ് സ്റ്റാഫ് അംഗം ബിൻസ് ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് അജി കെ പോൾ സ്വാഗതവും സ്കൂൾ ചെയർമാൻ അലൻ ആന്റണി കൃതജ്ഞതയും പറഞ്ഞു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations