കേതമംഗലം: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണത്തിന്റെ താലൂക്ക് തല സമാപനം നടന്നു. മാതിരപ്പിള്ളി ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ മാതിരപ്പിള്ളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് പരിപാടി നടന്നത്. ആന്റണി ജോൺ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷനായി. കാലടി സംസ്കൃത സർവകലാശാല മുൻ അസി. രജിസ്ട്രാർ ഡോ.ജേക്കബ് ഇട്ടൂപ്പ് ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി ജി വേണു, പ്രഥമ അധ്യാപകൻ റിയാസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ സ്വാഗതവും, സ്കൂൾ പി ടി എ പ്രസിഡന്റ് എം എം മുജീബ് നന്ദിയും പറഞ്ഞു.
Comments
0 comment