menu
വേട്ടാമ്പാറ ജോസഫൈൻ എൽ പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു.
വേട്ടാമ്പാറ ജോസഫൈൻ എൽ പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു.
0
186
views
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ പി സ്കൂളിൽ പുതിയ പാചകപുര ഉദ്ഘാടനം ചെയ്തു.എം എൽ എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

 ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോഷി നിരപ്പേൽ സി എം എഫ്  അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,വാർഡ് മെമ്പർ സിബി പോൾ,  മുൻ ബി പി ഒ യും പത്താം വാർഡ് മെമ്പറുമായ എസ് എം അലിയാർ, റവ ഫാ. ജോർജ് തെള്ളിയാങ്കൽ സി എം എഫ്, ഹെഡ്മിസ്ട്രസ് റീന ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ടി കെ, വാർഡ് മെമ്പർ ബേസിൽ എൽദോസ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് റിട്ട. ഹെഡ്മാസ്റ്ററും , ലൈബ്രറി നേതൃസമിതി കൺവീനറുമായ കെ എ ജോസഫ്, റിട്ട.ഹെഡ്മാസ്റ്റർ ജോസഫ് സി, സെന്റ് മാർത്താസ് കോൺവെന്റ് സുപ്പീരിയർ റവ സി സുനിത സി എം സി,കോതമംഗലം ബി ആർ സി, സി ആർ സി കോർഡിനേറ്റർ രാജി ഇ വി, പി ടി എ പ്രസിഡന്റ് വിൻസന്റ് വർഗീസ്, എം പി ടി എ പ്രസിഡന്റ് സജിത ജോമോൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സ്റ്റാൻലി കെ എം, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അക്ഷൈദ് കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി മാർവിൻ ബിജു സ്വാഗതവും സ്കൂൾ ലീഡർ കുമാരി ആൻമേരി ജെ കൃതജ്ഞതയും രേഖപ്പെടുത്തി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations