. രാജ്യത്തെ എല്ലാ പൗരന്മാർക്കും ആവിഷ്കാര സ്വാതന്ത്ര്യവും, വിശ്വാസവും,അവസര സമത്വവും ഉറപ്പ് നൽകുന്ന ഇന്ത്യൻ റിപ്പബ്ലിക്കിന് കാല ക്രമത്തിൽ മത നിരപേക്ഷ ജനാധിപത്യം എന്ന സങ്കലപ്പത്തിനു കളങ്കം വരുത്തുന്ന രീതിയിൽ രാജ്യത്തെ ഭരണ കൂടങ്ങളുടെ ഭാഗത്തു നിന്ന് ഇന്ത്യൻ ഭരണ ഘടനക്ക് പരിക്കേൽക്കുന്നുണ്ടോ എന്ന് പുനർ വിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് യൂനസ് എം. എ. പറഞ്ഞു. പെഴക്കാപ്പിള്ളി പള്ളിപ്പടിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ ടി. യു. അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ച് സെക്രട്ടറി നാസർ ഹമീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് റസാക്ക് വിളക്കത്ത്, ഇല്യാസ് കെ. വൈ, ഈസ. പി. ഇ.അബ്ദുൽ കരീം കെ. എം. നാസർ താണിച്ചുവട്ടിൽ, ഹാരിസ്, നജീബ് ഇ. കെ. നസീർ ഘാൻ തുടങ്ങിയവർ സംബന്ധിച്ചു.*
മുവാറ്റുപുഴ : വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 74ആം വാർഷികത്തിൽ ദേശീയ പതാക ഉയർത്തി.
Comments
0 comment